കംപാല: ഉഗാണ്ടയിലെ ബുണ്ടിബുഗിയോയിൽ ഡിങ്ക ഡിങ്ക എന്ന അജ്ഞാത വൈറസ് പടരുന്നതായി റിപ്പോർട്ട്. ശരീരം വിറച്ച് നൃത്തം ചെയ്യുന്നതുപോലെ അനുഭവപ്പെടുക എന്നതാണ് ഡിങ്ക ഡിങ്ക എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. രോഗം മുന്നൂറോളം പേരെ ബാധിച്ചതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. രോഗബാധിതരായവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
പനി, അമിതമായി ശരീരം വിറയ്ക്കൽ, ചില സന്ദർഭങ്ങളിൽ പക്ഷാഘാതം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. വിറയൽ അധികരിക്കുകയും നൃത്തച്ചുവടുകൾക്ക് സമാനമായ രീതിയിലാവുകയും ചെയ്യും. നിലവിൽ ആന്റിബയോട്ടിക് നൽകിയുള്ള ചികിത്സയാണ് നൽകിവരുന്നതെന്നും ഇതുവരെ ഗുരുതരാവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡിങ്ക ഡിങ്കയുടെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ.