ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതില്‍ കനേഡിയന്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഇന്ത്യ. ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം മോശമായതില്‍ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്കെന്നാണ് ഇന്ത്യയുടെ വിമര്‍ശനം.
ഇന്ത്യയ്ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് സംശയം പ്രകടിപ്പിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന ട്രൂഡോയുടെ വെളിപ്പെടുത്തല്‍ ഇക്കാര്യത്തില്‍ തെളിവാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കാനഡ രംഗത്തെത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണം.
ഈ മാസം 19ന് മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കാനഡയില്‍ നിന്ന് മടങ്ങിയെത്തിയേക്കും. ഇന്ത്യ-കാനഡ ബന്ധത്തിലുണ്ടായിരിക്കുന്ന വിള്ളലിന്റെ ഉത്തരവാദി ട്രൂഡോ മാത്രമാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.