ന്യൂഡൽഹി : മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വിവരങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. ലോക്സഭയിൽ മഹാകുംഭമേളയിൽ മരിച്ചവരുടെ എണ്ണത്തെ കുറിച്ച് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ച വേളയിലാണ് കേദ്രത്തിന്റെ മറുപടി. കോൺഗ്രസ് എംപിമാരായ കെസി വേണുഗോപാലും കിർസൻ നാംദിയോയുമാണ് സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം,അപകടത്തിൽ പെട്ടവർക്ക് എന്തെങ്കിലും സഹായം നൽകിയോ, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച കൃത്യമായ നടപടികൾ തുടങ്ങിയ ചോദ്യങ്ങളാണ് എം പിമാർ സഭയിൽ ചോദിച്ചത്.
അത്തരം വിവരങ്ങൾ കേന്ദ്ര സർക്കാർ സൂക്ഷിക്കുന്നില്ല എന്നും അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിവുണ്ട് എന്നുമായിരുന്നു ആഭ്യന്തര മന്ത്രി നിത്യാനന്ദ് റായ് അറിയിച്ചത്. മത സംഘടനകളുടെ ചടങ്ങുകൾ, പരുപാടിക്കിടയിലെ തിക്കും തിരക്കും , ജനക്കൂട്ടത്തെ നിയന്ത്രിക്കൽ,മരിച്ച ഭക്തരുടെയും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകുക എന്നിവ സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരും അത് ഭരണഘടന പ്രകാരം ഒരു സംസ്ഥാന വിഷയമായ പൊതുക്രമമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കി.