പാലക്കാട്: അധ്യാപകര്‍ക്ക് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയ സംഭവത്തില്‍ ബാലാവകാശ കമ്മീഷന് ഇടപെടുന്നു. പാലക്കാട് ആനക്കര ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു സംഭവം. മൊബൈല്‍ ഫോണ്‍ പിടിച്ചു വെച്ചതിനാണ് വിദ്യാര്‍ത്ഥി അധ്യാപകര്‍ക്ക് നേരെ ഭീഷണി മുഴക്കിയത്. എന്നാല്‍ ഈ ഭീഷണി മുഴക്കുന്ന വീഡിയോയും അത് എങ്ങനെ പുറത്തുവന്നുവെന്ന കാര്യവും കമ്മീഷന് പരിശോധിക്കും.
ഫെബ്രുവരി ആറിന് സ്ക്കൂളില്‍ സന്ദര്‍ശനം നടത്തുമെന്നും ബാലവകാശകമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ സ്കൂള്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതുള്‍പ്പടെയുള്ള കാര്യങ്ങളിലുമാണ് വിശദീകരണം തേടിയിരിക്കുന്നത്.