തമിഴ്നാട് : പ്രസവിച്ച് ഏതാനും മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കുളിമുറിയിൽ ബക്കറ്റിനുള്ളിൽ മൂടിവെച്ച നിലയിൽ കണ്ടെത്തി ശുചീകരണ തൊഴിലാളികൾ. തമിഴ്നാട്ടിലെ മയിലാടുതുറൈയിലെ ബസ് സ്റ്റാൻഡിലാണ് സംഭവം. കുഞ്ഞിന്റെ പൊക്കിൾക്കൊടിപോലും മുറിച്ച് മാറ്റപ്പെടാത്ത അവസ്ഥയിലാണ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. തൊഴിലാളികള്‍ കുട്ടിയെ ഉടനെ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആവശ്യമായ പരിചരണം നൽകുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. പൊലീസ് മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ, സംശയാസ്പദമായ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾക്കായി പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ചിട്ടുണ്ട്.