നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ മത്സരചിത്രം തെളിഞ്ഞു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ 16 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവിടെ ആരും പത്രിക പിന്‍വലിച്ചില്ല. പാലക്കാട് പത്തും ചേലക്കരയില്‍ ആറും സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.
ശക്തമായ ത്രികോണപ്പോര് നടക്കുന്ന പാലക്കാട് 10 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തലിന്റെ രണ്ട് അപരന്മാരും പിന്മാറിയില്ല. രാഹുല്‍ എന്ന് പേരുള്ള രണ്ട് പേരും തലവേദന ഉണ്ടാക്കുമോ എന്നതാണ് യുഡിഎഫിന്റെ ആശങ്ക. മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി അനുവദിച്ചത്. ഓട്ടോയാണ് സരിന് ചിഹ്നമായി ആവശ്യപ്പെട്ടിരുന്നത്.
ചേലക്കരയില്‍ എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ രണ്ട് സ്വതന്ത്രരും മത്സരരംഗത്തുണ്ട്. പി.വി അന്‍വര്‍ എംഎല്‍എയുടെ ഡിഎംകെ പിന്തുണയ്ക്കുന്ന സ്ഥാനാര്‍ത്ഥി എന്‍.കെ സുധീറിന്റെ ചിഹ്നം ഓട്ടോയാണ്.