ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന് വിട ചൊല്ലി രാജ്യം. രാവിലെ 11.45ന് നിഗംബോധ് ഘട്ടിലാണ് അന്ത്യകര്‍മങ്ങൾ നടക്കുന്നത്. സംസ്കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റി. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായി. സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എംപി അടക്കമുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.