ജമ്മു കശ്മീരിലെ കത്രയെയും റിയാസിയെയും ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ രാജ്യത്തെ ആദ്യ കേബിൾ സ്റ്റേയ്ഡ് പാലം തയ്യാറായി. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള-റെയിൽ ലിങ്ക് (USBRL) പദ്ധതിക്ക് കീഴിൽ, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ റിയാസി ജില്ലയിലാണ് രാജ്യത്തെ ആദ്യത്തെ കേബിൾ-സ്റ്റേഡ് റെയിൽ പാലമായ അൻജി ഖഡ് പാലംനിർമ്മിച്ചിരിക്കുന്നത്.
ഹിമാലയത്തിലെ ഇളം പർവതനിരകളിൽ ഭൂകമ്പ സാധ്യത മേഖലയിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്. ജമ്മുവിൽ നിന്ന് 80 കിലോമീറ്റർ റോഡ് മാർഗമാണ് പാലം. സങ്കീർണ്ണവും ദുർബലവും ഭയപ്പെടുത്തുന്നതുമായ ഭൗമശാസ്ത്രപരമായ സവിശേഷതക ലുള്ള പ്രദേശത്താണ് ഇത് സ്ഥിതിചെയ്യുന്നത്.
പാലത്തിൻ്റെ ആകെ നീളം 725.5 മീറ്ററാണ്. ഈ പാലത്തിന് 193 മീറ്റർ ഉയരമുള്ള ഒരു പ്രധാന തൂണാണുള്ളത്. നദീതടത്തിൽ നിന്ന് 331 മീറ്റർ ഉയരത്തിൽ ആണ് പാലം സ്ഥിതിചെയ്യുന്നത്.
പാലം പ്രവർത്തന സജ്ജമാണെന്നും റെയിൽവേ സേഫ്റ്റി കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷം കത്രയ്ക്കും ശ്രീനഗറിനും ഇടയിൽ ട്രെയിൻ ഓപ്പറേഷൻ ആസൂത്രണം ചെയ്യുമെന്നും പദ്ധതിയുടെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു.