എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് കുടുംബത്തിന്റെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ, സഹോദരന് പ്രവീണ്‍ ബാബു തുടങ്ങിയവരുടെ മൊഴിയായിരിക്കും രേഖപ്പെടുത്തുക. കുടുംബത്തിന്റെ മൊഴിയെടുക്കാത്തതിന് പ്രോസിക്യൂഷനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നവീന്‍ ബാബു അത്മഹത്യ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കാര്യങ്ങള്‍ മഞ്ജുഷയുമായി സംസാരിച്ചിരുന്നോ എന്നും നവീന്‍ ബാബുവിന്റെ സംസ്ക്കാര ചടങ്ങിന് എത്താൻ കണ്ണൂര്‍ കളക്ടര്‍ക്ക് മഞ്ജുഷ അനുമതി നല്കാതിരുന്നതിലും വ്യക്തതവരുത്താന്‍ പ്രത്യേക അന്വേഷണ സംഘം ശ്രമിക്കും.
പി പി ദിവ്യക്കെതിരെ നിയമനടപടികളുമായി ഏതറ്റം വരെയും പോകുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെയുള്ള കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു.