ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ചാവിഷയം.
താരനിബിഡമായ ചടങ്ങില്‍ വെവിധ്യമാര്‍ന്ന ഭക്ഷണവിഭവമാണ് അതിഥികള്‍ക്കായി ഒരുക്കിയത്.വിവാഹത്തിന് ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടല്‍ക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് അതിലൊന്ന്.
കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ.100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണുകള്. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്.60,230 രൂപയാണ് വിപണിയില്‍ 100ഗ്രാം ബെലൂഗ കാവിയകളുടെ വില.