ഇന്ത്യൻ സിനിമയില്‍ മാത്രമല്ല, ലോകസിനിമയിലും നിരവധി സീക്വലുകള്‍ റിലീസായ വർഷമായിരുന്നു 2024 .കൂടാതെ ബിഗ് ബജറ്റ് ചിത്രങ്ങളും ചെറിയസിനിമകളും ഒരുപോലെ പണം വാരിയ വർഷം കൂടിയായിരുന്നു ഇത്.
ഡെഡ്പൂൾ & വോൾവറിൻ, ഇൻസൈഡ് ഔട്ട് 2തുടങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ചതുപോലെ നേട്ടം കൊയ്താണ് കളംവിട്ടത്. എന്നാല്‍ ഏറ്റവുമധികം ലാഭം വാരിക്കൂട്ടിയത് ഈ ചിത്രങ്ങളൊന്നുമല്ലെന്നതാണ് ശ്രദ്ധേയം. വെറും 2 ദശലക്ഷം ഡോളർ ബജറ്റിലൊരുങ്ങിയ സിനിമ, അതിന്റെ 45 ഇരട്ടി തുകയാണ് ബോക്സോഫീസില്‍ സ്വന്തമാക്കിയത്.ബജറ്റുമായി താരതമ്യം ചെയ്യുമ്ബോള്‍ ഏറ്റവുമധികം പണം വാരിക്കൂട്ടിയ ചിത്രമായിരുന്നു ഹൊറർ ജോണറിലുള്ള ടെറിഫയർ 3 . ഈ സിനിമ ടെറിഫയർ 2ന്റെ സീക്വലാണ്.
പേരുകേട്ട താരങ്ങള്‍ ആരും അണിനിരക്കാതെ മൗത്ത് പബ്ലിസിറ്റി ഒന്നുകൊണ്ടുമാത്രം 90 ദശലക്ഷം ഡോളർ ആഗോളതലത്തില്‍ സ്വന്തമാക്കി. അതായത് ചെലവിട്ടതിന്റെ 45 ഇരട്ടി. ഇതോടെയാണ് 2024ലെ ഏറ്റവും ലാഭം കൊയ്ത സിനിമയെന്ന നേട്ടം ടെറിഫയർ 3 സ്വന്തമാക്കിയത്.1.7 ബില്യണ്‍ ഡോളർ കളക്ഷനാണ് ആഗോളതലത്തില്‍ ഇൻസൈഡ് ഔട്ട് 2 നേടിയത്. പക്ഷെ അതിന് ചെലവിട്ട തുക 200 ദശലക്ഷം ഡോളറായിരുന്നു. അതായത് ടെറിഫയർ 3
വാരിക്കൂട്ടിയ ലാഭവുമായി താരതമ്യം ചെയുമ്പോൾ കുറവാണെന്ന് സാരം.ലോകമെമ്പാടും ആരാധകരുള്ള ഡെഡ്പൂളും വോള്വെറീനും ഒന്നിക്കുന്ന ചിത്രം 1.33 ബില്യണ്‍ ഡോളർ വാരിക്കൂട്ടിയെങ്കിലും സിനിമയെടുക്കാൻ 200 മില്യണ്‍ ഡോളർ ചെലവായിരുന്നു. ഈ ചിത്രങ്ങളൊക്കെ അവരുടെ ബജറ്റിന്റെ 6-8 ഇരട്ടി കളക്ഷൻ വാങ്ങിയപ്പോള്‍ ടെറിഫയർ 3 സ്വന്തമാക്കിയത് 45 ഇരട്ടിയാണ്.ഡാമിയൻ ലിയോൺ സംവിധാനം ചെയ്ത ചിത്രം ടെറിഫയർ , ടെറിഫയർ 2 എന്നിവയുടെ സീക്വലാണ്.