തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആലപ്പുഴ ജിംഖാനയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സിനിമയിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്.
സ്പോര്‍ട്സ് കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ നസ്ലെന്, ലുക്മാന്, ഗണപതി, ബേബി ജീൻ, സന്ദീപ് പ്രദീപ് തുടങ്ങിയവരാണ് ഉള്ളത്. നേരത്തെ പുറത്തുവന്ന ടൈറ്റില്‍ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ബോക്സിങ്ങിന് നില്ക്കുന്ന നസ്ലെന്റെ സില്‍ഔട്ട് ശ്രദ്ധ നേടിയിരുന്നു.
ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കും. സംഗീതം വിഷ്ണു വിജയ്. അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍.