തിരുവനന്തപുരം: സംസ്ഥാനത്തെ നേതാക്കള്‍ക്കിടയില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നതയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. ഇന്നലെ എത്തിയ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സംസ്ഥാന നേതാക്കളെ കാണാതെ മടങ്ങി. പുനഃസംഘടന വൈകുന്നത് ഭിന്നത കാരണമെന്നും ഹൈക്കമാന്‍ഡിന്റെ വിമര്‍ശനം. രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയതിലും ദേശീയ നേതൃത്വം അതൃപ്തിയിലാണ്.
സംസ്ഥാനത്തെ പാര്‍ട്ടിയെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ യോഗത്തില്‍ പങ്കെടുക്കാന്‍ പോലും നേതാക്കള്‍ തയ്യാറാകത്തതിനെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം കാണുന്നത്. സംസ്ഥാന നേതാക്കളുടെ സമീപനത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ദേശീയ നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ യോഗം മാറ്റിയതും അതൃപ്തിയ്ക്ക് വഴിവെച്ചിട്ടുണ്ട്. എന്നാല്‍ നേതാക്കളുടെ അസൗകര്യം മൂലം രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണം.