തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്നാം പ്രതിയായ എം കെ നാസറിന് ജാമ്യം. വിചാരണ കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ശിക്ഷ മരവിപ്പിച്ച് നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ജസ്റ്റിസ് രാജാ വിജയരാഘവൻ , ജസ്റ്റിസ് പിവി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെയാണ് നടപടി. ഒൻപത് വര്‍ഷത്തിലധികമായി പ്രതി ജയില്‍ ശിക്ഷ അനുഭവിക്കുകയാണെന്ന സാഹചര്യം പരിഗണിച്ചാണ് ജാമ്യം നൽകിയത്. കേസിൽ 31 പ്രതികൾ വിചാരണ നേരിട്ടു, വിചാരണ കോടതി 13 പ്രതികളെ ശിക്ഷിക്കുകയും ബാക്കി 18 പ്രതികളെ 2015 ൽ തന്നെ വെറുതെ വിടുകയും ചെയ്തിരുന്നു.
2010 ജൂലൈയിൽ തൊടുപുഴ ന്യൂമാൻ കോളേജിൽ നടന്ന പരീക്ഷയിലെ ചോദ്യ പേപ്പറിൽ മതനിന്ദ ആരോപിച്ച് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫ് കൈ വെട്ടുകയായിരുന്നു. ഈ കേസിലെ പ്രതികൾ 9 വർഷത്തിലേറെയായി തടവിൽ കഴിയുകയാണ്. കുറ്റകൃത്യത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.