കൊല്ലം: കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു.
ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിയ നവാസിന്റെ സഹോദരന് നബീലിനെയും സുഹൃത്ത് അനസിനെയും ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. ആക്രമണം സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം നടത്തിവരുകയാണ്.