ജിയോയുടെ പ്രാഥമിക ഓഹരി വില്പന അടുത്ത വര്‍ഷം നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ വിപണി മൂല്യം ഏകദേശം 8.4 ലക്ഷം കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള ടെലികോം കമ്പനിയാണ് ജിയോ. ഏകദേശം 47.9 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്. ഇന്ത്യയില്‍ ടെലിഫോണ്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവ നല്കുന്ന റിലയന്‍സ് ജിയോ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയെയും റീട്ടെയില്‍ കമ്പനിയെയും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനായി റിലയന്‍സ് ജിയോ ഇലോണ്‍ മസ്കുമായി ചേര്‍ന്ന് പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഗൂഗിളും ജിയോയും എന്‍വിഡിയയും സഹകരിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിലയന്‍സ് ജിയോയുടെ ഐപിഒ രാജ്യത്തെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്പന ആയിരിക്കും.