കൊച്ചി: കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പനെ അവഹേളിച്ചെന്നാരോപിച്ച് മാത്യു കുഴല്നാടന് എംഎല്‍എയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച് നടത്തി. കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഐഎം വഞ്ചിച്ചെന്ന് മാത്യു കുഴല്നാടന് നിയമസഭയില്‍ ആരോപിച്ചിരുന്നു.
ബാരിക്കേട് ഉപയോഗിച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞെങ്കിലും ബാരിക്കേഡിന് മുകളില്‍ കയറി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാത്യു കുഴല്‍നാടന്റെ ഓഫീസിലും ഡിവൈഎഫ്ഐ ബാനര്‍ ഉയര്‍ത്തി. ഡിവൈഎഫ്ഐ കെട്ടിയ രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന ബാനര്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിച്ചു മാറ്റി.
മാത്യു കുഴല്നാടന് പുഷ്പനെ അവഹേളിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.
പുഷ്പന് ഏത് നേരിനു വേണ്ടിയായിരുന്നു നിലകൊണ്ടതെന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ മാത്യു കുഴല്നാടന് ചോദിച്ചത്. അവനവനുവേണ്ടിയല്ലാതെ അപരന്ന് ചുടുരക്തമൂറ്റി കുലം വിട്ടുപോയവന്‍ രക്തസാക്ഷി എന്ന വരികളും മാത്യു കുഴല്നാടന് ഉന്നയിച്ചിരുന്നു.