എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റൊരാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.