അഹമ്മദാബാദ്:ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയ്ക്ക് രക്ഷകയായി ഏഴു വയസ്സുകാരി മകള്‍.കുടുംബ കലഹത്തെ തുടര്‍ന്ന് ഇരുകൈതണ്ടകളും മുറിച്ച് യുവതിക്കാണ് സ്വന്തം മകള്‍ രക്ഷകയായത്.അഹമ്മദാബാദിലെ പാടാന്‍ ടൗണിലാണ് സംഭവം.സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചതാണെന്ന് മനസ്സിലാക്കിയ മകള്‍ അമ്മയ്ക്ക് രക്ഷകയാവുകയായിരുന്നു.അഭയം 181 ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ഡല്‍ഹി കാപിറ്റല്‍സിനെതിരെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ടോസ്
യുവതിയുടെ ഭര്‍ത്താവ് ജയിലിലായിരുന്നു. മോചിതനായ ശേഷം ദമ്പതികള്‍ വഴക്ക് പതിവായിരുന്നു. അടിക്കടിയുള്ള വഴക്കുകളില്‍ മടുത്ത യുവതി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും എന്നാല്‍ മകളുടെ സമയോചിതമായ വിളിയാണ് അമ്മ രക്ഷപ്പെടാന്‍ കാരണമെന്നും പൊലീസ് പറയുന്നു.സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി. ഏഴുവയസുകാരിയുടെ മനസാന്നിധ്യവും സ്കൂളില്‍ പഠിച്ച പാഠവുമാണ് പെണ്‍കുട്ടിയെ ഇതിന് പ്രചോദനമായതെന്ന് കൗണ്‍സിലര്‍ പറയുന്നു.