കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാംത്സംഗ കൊലപാതകത്തില്‍ സ്വമേധയായെടുത്ത കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷക്കായി കോടതി ദേശീയ തലത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചിരുന്നു.
കേസന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ സി ബി ഐയോടും, ആശുപത്രി തല്ലിതകര്‍ത്ത സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോടും കോടതി നിര്‍ദ്ദേശിച്ചിരുന്നു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്,ജസ്റ്റിസ് ജെബി പര്ദിബാല,മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.അതേസമയം സംഭവത്തില്‍ രാജ്യമാതെ പ്രതിഷേധം കത്തുകയാണ്. കൊല്‍ക്കത്തയില്‍ അര്‍ധരാത്രിയും വലിയ പ്രതിഷേധമാണ് അരങ്ങേറിയത്.