നീണ്ട നാളത്തെ പ്രചാരണങ്ങൾക്കും , ആരോപണ പ്രതാരോപണങ്ങൾക്കും സാക്ഷ്യം വഹിച്ച ഡൽഹി ഇന്ന് പോളിങ് ബൂത്തിലേക്ക് എത്തിയിരിക്കുകയാണ് .ഡൽഹിയിലെ എഴുപതംഗ നിയമസഭയിലെ മുഴുവന്‍ സീറ്റുകളിലേക്കും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മണിയോടെ വോട്ടെടുപ്പ് തുടങ്ങി. വൈകിട്ട് ആറു വരെ പോളിങ് തടരും.ഡല്‍ഹിയില്‍ ഇക്കുറി 13,766 പോളിങ് സ്റ്റേഷനുകളാണ് ഉള്ളത്.
ക്യൂമാനേജ്മെന്റ് സംവിധാനം(ക്യുഎംഎസ്) ആപ്പ് ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിലൂടെ വോട്ടര്‍മാര്‍ക്ക് ബൂത്തുകളിലെ തിരക്ക് സംബന്ധിച്ച തത്സമയവിവരങ്ങള്‍ അറിയാനാകും. രാവിലെ 9 മണി വരെ 8.1 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.70 നിയമസഭാ മണ്ഡലങ്ങളിലായി 699 സ്ഥാനാർത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്.1,56,14,000 വോട്ടര്‍മാരാണ് ഇക്കുറി തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കുന്നത്.
ഇക്കുറി യുവാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ശക്തമായ പങ്കാളിത്തം വോട്ടര്‍പട്ടികയിലുണ്ട്. പതിനെട്ടിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 2,39,905 കന്നിവോട്ടര്‍മാരാണ് ഇക്കുറി പോളിങ് ബൂത്തിലെത്തുക. തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചുവരുന്നുവെന്നതിന്റെ സൂചനയാണിത്.