ക്രിസ്മസ് ദ്വീപിൽ പുതുവത്സരം പിറന്നു. ലോകമെമ്പാടും ആളുകൾ കാത്തിരിക്കുന്ന പുതുവർഷം ആദ്യം എത്തുന്നത് റിപ്പബ്ലിക്ക് ഓഫ് കിരിബാത്തിയുടെ ഭാഗമായ ക്രിസ്മസ് ദ്വീപിലാണ്. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകീട്ട് മൂന്നരയോടെത്തന്നെ കിരിബാത്തിയിൽ പുതുവർഷ ആഘോഷത്തിന് തുടക്കമായി.
180° പ്രൈം മെറിഡിയനിൽ നിന്ന് 2,460 കിലോമീറ്റർ കിഴക്കായാണ് ക്രിസ്മസ് ദ്വീപ് സ്ഥിതി ചെയ്യുന്നതെങ്കിലും, കിരിബാത്തി റിപ്പബ്ലിക്ക് 1995-ൽ മുതൽ അതിന്റെ അന്താരാഷ്ട്ര തീയതിരേഖ പുനഃക്രമീകരിച്ച് ഡേറ്റ്ലൈനിന്റെ പടിഞ്ഞാറ് ഭാഗത്തായി ദ്വീപിനെ സ്ഥാപിച്ചു. ഇതോടെ പുതുവത്സര ദിനം ആദ്യം ആഘോഷിക്കുന്ന ഭൂമിയിലെ ആദ്യത്തെ ജനവാസകേന്ദ്രങ്ങളിൽ ഒന്നായി ഇത് മാറി. ഇതാണ് ക്രിസ്മസ് ഐലണ്ടിൽ പുതുവർഷം ആദ്യം എത്തുന്നതിന് പിന്നിലെ വസ്തുത.
അമേരിക്കയിലെ ബേക്കർ ഐലണ്ടിലും ഹൗലൻഡ് ഐലണ്ടിലുമാണ് ഏറ്റവുമൊടുവിൽ പുതുവത്സരമെത്തുന്നത്. ജനുവരി 1, 2025 ഇന്ത്യൻ സമയം വൈകിട്ട് അഞ്ചരയ്ക്കാണ് അവിടെ പുതുവർഷമെത്തുക.