തിരുവനന്തപുരം: ബ്രൂവറി വിഷയത്തിൽ കടുത്ത നിലപാടുമായി ഓർത്തഡോക്സ് സഭ. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനു പകരം പുതിയ മദ്യനിർമ്മാണശാലകൾക്ക് അനുമതി കൊടുക്കുന്നത് ലഹരി മാഫിയയെ പാലൂട്ടുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ ചൂണ്ടിക്കാട്ടി.
കേവലം പ്രതിജ്ഞയെടുപ്പ് മാത്രമാകരുത് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ. ലഹരി ഉപയോഗത്തെ ലഘൂകരിക്കുന്ന ചലച്ചിത്രങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നുവെന്നും സഭ കൂട്ടിച്ചേർത്തു. സഭയുടെ എപ്പിസ്കോപ്പൽ സൂനഹദോസിലാണ് വിമർശനം. മദ്യ മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുതിയ തലമുറയെ അകറ്റി നിർത്താൻ ഉള്ള കർമ്മപരിപാടികൾ സർക്കാർ ഇതിനോടകം ആരംഭിക്കണമെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.