അൽജസീറയുടെ സംപ്രേക്ഷണം നിർത്തിവെക്കാൻ ഉത്തരവിട്ട് പലസ്തീൻ അതോറിറ്റി . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതാന്യാഹുവിന്റെ സർക്കാരുമായി ദീർഘകാലമായി നിലനിൽക്കുന്ന ശത്രുതയെ തുടർന്ന് അൽജസീറയുടെ സംപ്രേഷണം നേരത്തെ തന്നെ വിലക്കിയിരുന്നു.
ഇസ്രായേൽ സേന പലസ്തീനിൽ നടത്തുന്ന അക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ലോകത്തിന് മുന്നിലെത്തിക്കുന്ന ചാനലാണ് അൽജസീറ. നേരത്തെ, ഇസ്രായേലിൽ ചാനലിന് വിലക്ക് ഏർപ്പെടുത്തുകയും ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തിരുന്നു. രാജ്യത്ത് കലഹമുണ്ടാക്കുന്ന തരത്തിൽ റിപ്പോർട്ടുകൾ സംപ്രേക്ഷണം ചെയ്യുന്നു എന്നാരോപിച്ചാണ് ചാനലിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
വെസ്റ്റ് ബാങ്കിലെ പ്രവർത്തനവും കവറേജും തടയാനുള്ള ഫലസ്തീൻ അതോറിറ്റിയുടെ തീരുമാനത്തെ അൽ ജസീറ മീഡിയ നെറ്റ്വർക്ക് അപലപിക്കുന്നു. ഭീഷണിയില്ലാതെ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്ന് സ്വതന്ത്രമായി വാർത്തകൾ നൽകാൻ മാധ്യമപ്രവർത്തകരെ അനുവദിക്കണമെന്നും ചാനൽ വ്യക്തമാക്കി.