കൊടി സുനിയുടെ പരോൾ വിവാദം ആകേണ്ടതില്ലെന്ന് അമ്മയും സഹോദിരിയും .തലശേരി പ്രസ് ഫോറത്തില്‍ വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.ടി.പി വധക്കേസിലെ പല പ്രതികള്‍ക്കും നേരത്തെ പരോള്‍ ലഭിച്ചിട്ടുണ്ടെന്നും സുനിയും പരോളിന് അർഹനാണെന്നും ഇരുവരും പറഞ്ഞു . കഴിഞ്ഞ ആറുവർഷമായി സുനിക്ക് പരോള്‍ ലഭിച്ചിട്ടില്ല. പരോള്‍ ലഭിച്ചത് നിയമപരമായാണ്. പരോള്‍ നല്‍കിയതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനും രംഗത്തുവന്നിരുന്നു. ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനിക്ക് കഴിഞ്ഞ ദിവസമാണ് പരോള്‍ ലഭിച്ചത്. ആറു വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം 30 ദിവസത്തെ പരോള്‍ ലഭിച്ചത്. നേരത്തെ പരോള്‍ ലഭിച്ചപ്പോഴെല്ലാം ക്രിമിനല്‍ കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നല്‍കരുതെന്നായിരുന്നു പോലിസ് റിപ്പോർട്ട് . സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ അനുവദിച്ചത്. പരോളിനെതിരെ ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ കെ രമയും രംഗത്തെത്തിയിരുന്നു.