നടി മാളവിക മേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച ആള് അറസ്റ്റില്‍. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രന് (28) ആണ് പൊലീസ് പിടിയിലായത്. തന്നെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന നടിയുടെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ കൊച്ചി സൈബര്‍ പോലീസ് ആണ് ശ്രീജിത്തിനെ പിടികൂടിയത്.
മലയാളത്തിലെ യുവനായികയായ മാളവിക ഉത്ഘാടക വേദികളിലെ സജീവ സാന്നിധ്യമാണ്. അതേസമയം വസ്ത്രധാരണത്തെച്ചൊല്ലി നിരവധി അധിക്ഷേപങ്ങളും സോഷ്യല്‍ മീഡിയയിലൂടെ നിരന്തരമായ ബുള്ളിയിംഗും താരം നേരിടുന്നുണ്ട്.