പാലക്കാട്: നെന്മാറയിലെ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയ്ക്കായുളള തിരച്ചില്‍ തിരുമ്പാടിയിലേക്കും. ചെന്താമര വിറ്റ ഫോണ്‍ തിരുവമ്പാടിയില്‍ ഓണായ പശ്ചാത്തലത്തിലാണ് അന്വേഷണം കോഴിക്കോട്ടേയ്ക്കും വ്യാപിപ്പിച്ചത്. സുഹൃത്തിനാണ് ചെന്താമര ഫോണ്‍ വിറ്റതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ചെന്താമര രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.
ചെന്താമര നേരത്തേ തിരുവമ്പാടിയില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്തിരുന്നുവെന്നും സുഹ്യത്ത് മണികഠ്ണന് ഫോണ്‍ വിറ്റെന്നും പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ മണികഠ്ണനെ് പൊലീസ് ചോദ്യം ചെയ്യും. അതേസമയം ചെന്താമരയ്ക്കായി നെല്ലിയാമ്പതി മലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് പാലക്കാട് എസ്പി അജിത് കുമാര്‍ പറഞ്ഞു.