ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വാരികോരി പരോൾ അനുവദിച്ച് പിണറായി സർക്കാർ. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ അധികാരമേറ്റത് മുതൽ കേസിലെ മൂന്ന് പ്രതികൾക്ക് 1,000 ദിവസത്തിലേറെ പരോളും ആറുപ്രതികൾക്ക് 500 ദിവസത്തിലധികം പരോളും അനുവദിച്ചു.മുഖ്യമന്ത്രിയാണ് ഇക്കാര്യം നിയമസഭയിൽ വ്യക്തമാക്കിയത്.കെസി രാമചന്ദ്രൻ, ട്രൗസർ മനോജ്, അണ്ണൻ സജിത്ത് എന്നിവർക്കാണ് 1000 ദിവസത്തിലേറെ പരോൾ ലഭിച്ചത്.
രാമചന്ദ്രന് 1081, മനോജിന് 1068, സജിത്തിന് 1078 ദിവസം എന്നിങ്ങനെയാണ് പരോൾ ലഭിച്ചത്. ടി കെ രജീഷിന് 940, മുഹമ്മദ് ഷാഫിക്ക് 656, കിർമാണി മനോജിന് 851, എം സി അനൂപിന് 900, ഷിനോജിന് 925, റഫീഖിന് 752 ദിവസം എന്നിങ്ങനെയും പരോൾ ലഭിച്ചു. അതേസമയം, കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ അനുവദിച്ചത്. എമർജൻസി ലീവ്, ഓർഡിനറി ലീവ്, കോവിഡ് സ്പെഷ്യൽ ലീവ് എന്നിങ്ങനെ മൂന്ന് വിഭാഗത്തിലാണ് പരോൾ അനുവദിച്ചത്. കൂടാതെ കോടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷന് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ തവണ പരോൾ ലഭിച്ചത്.