മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തി. ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവരെ കാണാതായത്. പരീക്ഷയ്ക്കായി പോയ പ്ലസ് ടു വിദ്യാർഥിനികളെയാണ് കാണാതായത്. ഉച്ചയ്ക്ക് ഒരു മണിക്ക് പെണ്‍കുട്ടികള്‍ തിരൂരില്‍ നിന്നും ട്രെയിൻ മാർഗമാണ് പോയത്.
രണ്ടുപെണ്‍കുട്ടികളും മുംബൈയിലെ പൻവേലില്‍ എത്തിയതായി പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. എടവണ്ണ സ്വദേശിയായ യുവാവിനൊപ്പമാണ് രണ്ടുപേരും മുംബൈയിലെത്തിയതെന്നാണ് പോലീസ് നല്‍കുന്നവിവരം. പെണ്‍കുട്ടികള്‍ പൻവേലിലെ ബ്യൂട്ടിപാർലറിലെത്തി മുടി ട്രിം ചെയ്യുന്നതിന്റെ വീഡിയോയും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മുംബൈ പോലീസിന്റെ സഹായത്തോടെ എത്രയുംവേഗം പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.എടവണ്ണ സ്വദേശിയായ ഒരു യുവാവും പെണ്‍കുട്ടികള്‍ക്കൊപ്പം മുംബൈയിലേക്ക് പോയതായി പൊലീസിന് വിവരം ലഭിച്ചു. യുവാവ് മുംബൈയിലേക്ക് പോയെന്ന് വീട്ടുകാരും പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം മുംബൈയിലേക്ക് പൊലീസ് വ്യാപിപ്പിച്ചു.