ആരാധകർ കാത്തിരുന്ന ബിഗ് ബോസ് സീസൺ 7 -ലെ മത്സരാർത്ഥികളുടെ പേരുകൾ പുറത്ത്. നിലവിൽ പുറത്തു വരുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ശക്തമായ മത്സരാർത്ഥി നിരയാണ് അണിയറയിൽ ഒരുങ്ങുന്നത്. സോഷ്യൽ മീഡിയ താരങ്ങളും, കലാരംഗത്തെ പ്രമുഖരും, ആക്ടിവിസ്റ്റുകളും ഇതിലുൾപ്പെടും.
പരേതനായ നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യങ്ങൾ ആയ എൽ.ജി.ബി.ടി.ക്യൂ അംഗങ്ങൾ ജാസി, ആദില – നോറ, ഷൺമുഖദാസ് ജെ എന്ന ദാസേട്ടൻ കോഴിക്കോട്, മെന്റലിസ്റ്റ് അജ്മൽ, മല്ലു ഫാമിലി അംഗം സുജിത്ത്, അവതാരകനായ രോഹൻ ലോന, വ്ളോഗർ പ്രണവ് കൊച്ചു, എന്നിവരാണ് ബിഗ് ബോസ് മലയാളം സീസൺ 7 സാധ്യത പട്ടികയിൽ ഉള്ള മറ്റ് പ്രമുഖർ.
മോഹൻലാൽ ഇതു വരെയും കരാർ ഒപ്പു വച്ചിട്ടില്ലെങ്കിലും ബിഗ് ബോസ്സിൻ്റെ അവതാരകനായി സൂപ്പർ താരത്തെ തിരികെ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഷോയുടെ നിർമാതാക്കൾ. ഏതായാലും ബിഗ് ബോസ് മലയാളത്തിൻ്റെ ഏഴാമത് സീസൺ ജൂണിൽ ആരംഭിക്കും എന്നാണ് പുതിയ വാർത്ത.