വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 7 രൂപ കുറച്ച് 1797 രൂപയായി. ആറ് രൂപ കുറഞ്ഞ് 1809 രൂപയാണ് കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളിൽ ഇത് തുടർച്ചയായ രണ്ടാം മാസമാണ് വില കുറയ്ക്കുന്നത്.
വാണിജ്യ എൽപിജിയുടെ വിലയിൽ അവസാനമായി കുറവ് വരുത്തിയത് ഇക്കഴിഞ്ഞ ജനുവരി ഒന്നിനായിരുന്നു.ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുകയാണ്. ഗാർഹിക പാചക വാതക വില അവസാനമായി വർധിപ്പിച്ചത് 2024 മാർച്ച് ഒന്നിനാണ്.പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിൽ വരും. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1797 രൂപയാണ്.