സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുന് കുരുക്ക് മുറുകുന്നു. അല്ലു അർജുനോട് അന്വേഷണത്തിന് മുന്നിൽ ഹാജരാകാൻ നിർദേശം നൽകിയതിനെ തുടർന്ന് രാവിലെ ചിക്കടപ്പള്ളി പോലീസിന് മുന്നിൽ രാവിലെ 11 മണിക്ക് ഹാജരായിരുന്നു. സെൻട്രൽ സോൺ ഡിസിപി അക്ഷൻ യാദവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടനെ ചോദ്യം ചെയ്തു. ഉച്ചയ്ക്ക് 2.45 വരെ ചോദ്യം ചെയ്യൽ തുടർന്നു. അല്ലു അർജുൻ്റെ അഭിഭാഷക സംഘവും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
അല്ലു അർജുന്റെ ബൗൺസറായ ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗൺസർമാർ ആരാധകരെ തള്ളുകയും മർദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ബൗൺസർമാരുടെ സംഘാടകൻ ആൻ്റണിയെ കസ്റ്റഡിയിലെടുത്തു. അതേസമയം അല്ലു അർജുനെതിരെ തെലങ്കാനയിലെ കോൺഗ്രസ് നേതാവ് പരാതി നൽകി. പുഷ്പയിലെ ഒരു രംഗം പോലീസ് സേനയെ തരംതാഴ്ത്തുന്നതായിരുന്നെന്ന് പരാതി.