ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലം തുടങ്ങിയതോടെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും കനത്ത മഴ. കേരളത്തിലും വിവിധ ജില്ലകളിലായി ഓറഞ്ച്, യെല്ലോ അലര്‍ട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കാസര്‍ഗോഡ്, വയനാട്, ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലും പുതുച്ചേരിയിലും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. തമിഴ്നാട്ടില്‍ ഇരുപതോളം ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെന്നൈയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനാല്‍ മദ്രാസ് ഹൈക്കോടതിയും പ്രവര്‍ത്തിക്കില്ല.