ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകം. ഈശ്വര്‍ മാല്‍പ്പെയും സംഘവും ഗംഗാവലിയില്‍ തിരച്ചില്‍ നടത്തുകയാണ്. മണ്ണിടിച്ചിലില്‍ കാണാതായ ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ക്യാമറ അടക്കമുള്ള മുങ്ങല്‍ വിദഗ്ദരാണ് ആദ്യ ഘട്ടം തിരച്ചിലിന് വേണ്ടി ഇറക്കിയത്.
ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. ഇവിടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയയിടത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.
Your point of view caught my eye and was very interesting. Thanks. I have a question for you.