പെരിന്തല്‍മണ്ണ: മണ്ണാര്‍മലയില്‍ പുലിയിറങ്ങിയതായി സ്ഥിരീകരണം. നാട്ടുകാർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയില്‍ കഴിഞ്ഞ രാത്രി 10.30ഓടെ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് ദൃശ്യങ്ങൾ പരിശോധിച്ച വനംവകുപ്പ് ഇത് പുലിയാണെന്ന് സ്ഥിരീകരിച്ചു.
കൊടിക്കുത്തി മലയ്ക്ക് സമീപമുള്ള ചെറിയ കാടുകൾക്കിടയിലുളള ജനവാസമേഖലയിലാണ് പുലി ഇറങ്ങിയതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ മുമ്പും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. പട്ടിക്കാട് റെയിൽവേ സ്റ്റേഷന് സമീപത്തും പുലിയെ കണ്ടതായുള്ള നാട്ടുകാർ പറയുന്നു.
ഈ സാഹചര്യത്തിലാണ് നാട്ടുകാർക്കിടയിൽ ആശങ്കയുയർത്തിയ സംഭവത്തെ തുടർന്ന് അവർ തന്നെ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഇപ്പോൾ പുലിയാണെന്ന് സ്ഥിരീകരിച്ചതോടെ വനംവകുപ്പ് കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചു. കൂട് സ്ഥാപിക്കുന്നതടക്കം നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.