സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ കങ്കുവയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിതത്തിലെ സൂര്യയുടെ ലുക്ക് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത് ചെറിയ ഒരു സൂചന മാത്രമാണെന്ന് പറഞ്ഞിരിക്കുകയാണ് കോസ്റ്റ്യൂം ഡിസൈനറായ അനു വര്ധന്.
ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനു വര്‍ധന്റെ പ്രതികരണം. ഇനി വരാനിരിക്കുന്ന ലുക്ക് ഇതുവരെ കണ്ടതിലും മികച്ചതായിരിക്കുമെന്നുമാണ് അനു വര്‍ധന്റെ പ്രതികരണം.

ഏഴാം അറിവ് എന്ന ചിത്രത്തിന് ശേഷം സൂര്യയുമായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് വീണ്ടും ഒന്നിക്കുന്നത്. കങ്കുവയ്ക്ക് കോസ്റ്റ്യൂം ഡിസൈന്‍ ചെയ്യുന്നത് സന്തോഷമുള്ള അനുഭവമായിരുന്നുവെന്നും അനു വര്ധന് പറഞ്ഞു. ഒരു ലുക്ക് മാത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. രണ്ടാമതെ ലുക്ക് പുറത്തു വിട്ടിട്ടില്ല.
ലൊക്കേഷനില്‍ നിറയെ പേര് അദ്ദേഹത്തിനെ ആ ലുക്കില്‍ കാണുകയും മികച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഞാന്‍ രണ്ടാമത്തെ ലുക്കിനായി കാത്തിരിക്കുകയാണ്’. അനു വര്ധന് പറഞ്ഞു.