അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ ‘വടക്ക് ദിക്കിലൊരു’ വിൻ്റെ ഗാനത്തിന്റെ വിഡിയോ പുറത്തിറങ്ങി.
വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മുൻപ് പുറത്തിറങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിരുന്നു. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം 2024 നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.