കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസും , ലെയ്ക്ക പ്രൊഡക്ഷൻസും അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലുടെയും മോഹന്‍ലാലും , പ്രിത്വിരാജും ഉൾപ്പടെയുള്ളവർ അവരവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലും ടീസര്‍ പങ്കുവെച്ചിട്ടുണ്ട്.
‘ആരാണ് സ്റ്റീഫൻ നെടുമ്പള്ളി, ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ ഇസ്ലാമിൽ ഇവനെ ഇബിലീസ് എന്ന് വിളിക്കും ക്രിസ്ത്യാനികൾക്ക് ഇവൻ ഒരു പേരേയുള്ളു ലൂസിഫർ’ ഈ ഡയലോഗ് തീരുന്നിടത്ത് ലൂസിഫറായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്നു. സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്ന് അബ്രാം ഖുറേഷിയിലേക്കുള്ള മോഹൻലാലിന്റെ മാസ്സ് എൻട്രിയും ടീസറിൽ കാണാം. മഞ്ജു വാര്യർ, ടൊവിനോ തോമസ്, സാനിയ അയ്യപ്പൻ, സായ് കുമാർ, ഇന്ദ്രജിത് സുകുമാരൻ, ബൈജു എന്നീ പഴയ അഭിനേതാക്കൾക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈൻ ടോം ചാക്കോ, ഷറഫുദ്ദീൻ, അർജുൻ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.