കല്പറ്റ: വയനാട് മീനങ്ങാടിയില്‍ നിര്‍മാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പുല്‍പ്പള്ളി സ്വദേശി രാജനാണ് മരിച്ചത്. കാലിന് സാരമായി പരിക്കേറ്റ പുല്‍പ്പള്ളി സ്വദേശിയായ സദാനന്ദൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കിണറ്റിൽ റിങ്ങ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കൃഷി ആവശ്യത്തിനായി കുഴിച്ച കിണറാണ് ഇടിഞ്ഞുവീണത്.