തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ (32) യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്കി. പ്രവീണയെ ചിലര്‍ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്ന് പ്രവീണയുടെ സഹോദരൻ പ്രവീൺ ആരോപിച്ചു.
സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരന് ആരോപിച്ചു. കഴിഞ്ഞ ദിവസം ബൈക്കില്‍ എത്തിയ അജ്ഞാതന്‍ പ്രവീണയുടെ വാഹനം ഇടിച്ചിട്ടെന്നും സഹോദരന് ആരോപിച്ചു. അപകടത്തില്‍ സഹോദരിക്ക് സാരമായി പരിക്കേറ്റു എന്നും പ്രവീണ്‍ പറഞ്ഞു.