തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ഒരുമനയൂര്‍ നോര്‍ത്ത് പൊയ്യയില്‍ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പില്‍ പ്രദീപിന്റെ മകന് വിഷ്ണു (31) ആണ് മരിച്ചത്.വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.വിഷ്ണുവിന്റെ വ്യക്കയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.മാതാവ് ജീജ. പ്രജീഷ, പ്രേംജിത്ത് എന്നിവരാണ് സഹോദരങ്ങള്‍. സംസ്കാരം ഞായറാഴ്ച വൈകിട്ട് 3 ന് ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത് പൊതു ശ്മശാനത്തില്‍ നടത്തും.