ഹൈദരാബാദ്: അല്ലു അര്ജുന് നായകനായെത്തിയ ‘പുഷ്പ 2’ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. തിരിക്കലും തിരക്കിലുംപെട്ട് ദില്‍സുഖ്നഗര്‍ സ്വദേശിനി രേവതി (39) ആണ് മരിച്ചത്. അല്ലു അര്ജുനെത്തിയ ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് സംഭവം നടന്നത്.
ഭാര്‍ത്താവും മക്കളുമായി തിയേറ്ററിലെത്തിയ രേവതി തിക്കിലും തിരക്കിലും പെട്ടുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ സിപിആര്‍ നല്കിയ ശേഷം വിദ്യാനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ ശ്രീതേജ് (9), സാന്‍വിക (7) എന്നിവര്‍ക്കും പരുക്കേറ്റു. മൂവരും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ഐമാക്സ് സ്ക്രീനിലടക്കം വമ്പന്‍ റിലീസായി ആണ് എത്തുന്നത്. ആഗോള തലത്തില്‍ 12500 സ്ക്രീനുകളില്‍ ആണ് പുഷ്പ 2 റിലീസ് ചെയ്യുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്.