പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ്, തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ട് കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിനോപ്പം
അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
ജാതിയിലും സാമ്പത്തിക നിലയിലും ഉയര്‍ന്ന ഹരിതയെ പ്രണയിച്ച് വിവാഹം ചെയ്തതിനാണ് കൊല്ലത്തറ സ്വദേശി അനീഷിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. 2020 ക്രിസ്മസ് ദിനത്തിലായിരുന്നു അനീഷിനെ കുത്തിക്കൊലപ്പെടുത്തുന്നത്. വിവാഹത്തിന്റെ 88-ാം ദിവസമാണ് കൊലപാതകം നടന്നത്. ഹരിതയുടെ അച്ഛനും അമ്മാവനുമാണ് പ്രതികള്‍.