ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തിനുളളില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ ജീവനോടെ പുറത്തെത്തിക്കാനുള്ള സാധ്യത കുറവെന്ന് ടൂറിസം വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു. തുരങ്കത്തിന് അകത്ത് വെള്ളവും ചളിയും അവശിഷ്ടങ്ങളും ഉളളതിനാല്‍ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ മൂന്നോ നാലോ ദിവസങ്ങള്‍ എടുക്കുമെന്നും ജുപ്പള്ളി കൃഷ്ണ റാവു പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് റാറ്റ് മൈനേഴ്സ് ടീമും എത്തിയിട്ടുണ്ട്.
‘തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് അതിജീവനം അസാധ്യമാണ്. ഞാന്‍ തുരങ്കത്തിലൂടെ 50 മീറ്ററോളം നടന്നു. ഉള്‍ഭാ?ഗത്ത് നിറയെ ചളിയാണ്. കുടുങ്ങികിടക്കുന്നവരുടെ പേരുകള്‍ ഞങ്ങള്‍ ഉറക്കെ വിളിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായില്ല, അതുകൊണ്ട് തന്നെ ജീവനോടെയിരിക്കാനുളള സാധ്യതയില്ല’, ജുപ്പള്ളി കൃഷ്ണ റാവു പറഞ്ഞു. നാകര്‍കുര്‍നൂല്‍ ജില്ലയില്‍ തൊഴിലാളികള്‍ക്കായുളള രക്ഷാദൗത്യം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.