നിവില്‍ പോളിക്കെതിരായ ലൈംഗികാരോപണത്തില്‍ സത്യമില്ലെന്ന് നിവിന്‍ പോളിയുമായി ദുബായില്‍വച്ച് കൂടിക്കാഴ്ച നടത്തിയ റാഫേല്‍.
ആരോപണത്തില്‍ സംവിധായകന് സുനിലോ നിവിന്‍ പോളിയോ ഇങ്ങനെ ചെയ്യില്ലെന്നാണ് വിശ്വാസം. ദുബായില്‍ മാളില്‍ വച്ച് നിവിന്‍ പോളിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം പിരിയുകയും ചെയ്തുവെന്നും റാഫേല്‍ പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു കൂടിക്കാഴ്ച. സിനിമാ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്കുന്ന ആളാണ് റാഫേല്‍.
സിനിമ ചെയ്യാനായി സുനില്‍ വിളിച്ചിരുന്നു. മകനും മകളുമുള്‍പ്പെടെ കുടുംബമൊന്നിച്ചാണ് നിവിന്‍ പോളിയെ കാണാനായി പോയത്. ദുബായ് മാളിലെ കഫേയില്‍ വെച്ചായിരുന്നു സുനിലും നിവിന്‍ പോളിയും താനും തമ്മിലുള്ള കൂടിക്കാഴ്ച്ചയെന്ന് റാഫേല്‍ പറയുന്നു. താനറിയുന്ന സുനിലോ നിവിനോ ഇങ്ങനെ ചെയ്യുന്നവരാണെന്ന് കരുതുന്നില്ല. പെണ്‍കുട്ടിയുമായി ബന്ധമുള്ള വാര്‍ത്തകള്‍ കണ്ടിരുന്നു. അതില്‍ സത്യമുണ്ടോ ഇല്ലയോ എന്ന് പറയാനറിയില്ല. പെണ്‍കുട്ടി പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യമുണ്ടെന്ന് തോന്നും. പക്ഷേ താനറിയുന്ന നിവിന്‍പോളിയും സുനിലും അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കാനും കഴിയുന്നില്ലെന്നും റാഫേല്‍ പറഞ്ഞു.