ഹൈദരാബാദ്: സിനിമ മേഖലക്ക് പ്രത്യേക പരിഗണന ഇല്ല. അല്ലു അര്‍ജുനെതിരായ കേസില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലന്ന സൂചനയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ആരാധകരുടെ പ്രവര്‍ത്തികള്‍ക്ക് താരങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും സിനിമകൾക്ക് പ്രത്യേക പ്രദര്‍ശനങ്ങള്‍ അനുവധിക്കില്ലെന്നും മന്ത്രി തുറന്നടിച്ചു. തൻ്റെ സർക്കാർ തെലുങ്ക് സിനിമാ വ്യവസായത്തിനൊപ്പമാണ് നിലകൊള്ളുന്നതെന്നും എന്നാൽ ക്രമസമാധാനത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അല്ലു അർജുൻെറ പിതാവ് അല്ലു അരവിന്ദ്, തെലങ്കാന സിനിമ വികസന കോര്പറേഷന് ചെയര്മാന് ദില്‍ രാജു, നടന് നാഗാര്‍ജുന, നടൻ വെങ്കിടേഷ് തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രേവന്ദ് റെഡ്ഡി നിലപാട് ആവര്‍ത്തിച്ചത്