അമേരിക്കയിൽ നിന്ന് പുറപ്പെട്ട വിമാനം കുടിയൊഴിക്കപ്പെട്ട 112 ഇന്ത്യക്കാരുമായി പഞ്ചാബിൽ എത്തി.മൂന്നാമത്തെ വിമാനം ഞായറാഴ്ച രാത്രി 10:03 ന് വിമാനത്താവളത്തിൽ ഇറങ്ങിയതായി വൃത്തങ്ങൾ അറിയിച്ചു.
തിരിച്ചെത്തിയ 112 പേരിൽ 44 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നും 31 പേർ പഞ്ചാബിൽ നിന്നും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നും ഒരാൾ വീതം ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുമാണെന്നാണ് റിപ്പോർട്ടുകൾ. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ അനുവാദമുണ്ടാകും. തിരിച്ചെത്തിയവരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്