തിരുവന്തപുരം നെയ്യാറ്റിൻക്കരയിൽ വയോധികനെ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ കുടുംബം നിർമ്മിച്ച കല്ലറ ഇന്ന് പൊളിച്ചേക്കും. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശയം ഉയർത്തിയതോടെ കൂടുതൽ പരിശോധനയ്ക്ക് പൊലീസ് തയ്യാറെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കല്ലറ പൊളിക്കുന്നത്. കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ സാന്നിധ്യത്തിലാകും കല്ലറ പൊളിക്കുക.
മരിച്ച ഗോപൻ സ്വാമിയുടെ ബന്ധുക്കളുടെ മൊഴിയിൽ വലിയ വൈരുധ്യമുണ്ട്. ഗോപൻ സ്വാമി അതീവ ഗുരുതരാവസ്ഥയിൽ കിടപ്പിലായിരുന്നെന്നാണ് ബന്ധു പൊലീസിന് നൽകിയ മൊഴി. എന്നാൽ ഇയാൾ നടന്ന പോയി സമാധിയായെന്നാണ് മകൻ മൊഴി നൽകിയിരുന്നത്. നാട്ടുകാർ സംശയം ഉയർത്തിയതോടെ മകൻ വിശദീകരണവുമായി എത്തിയിരുന്നു.താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സാമാധിയിരുത്തണം എന്ന അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കുക മാത്രമാണ് താനും കുടുംബവും ചെയ്തതെന്നും മരിച്ച ഗോപന്‍സ്വാമിയുടെ മകന് രാജസേനന് പറഞ്ഞു. കല്ലറ പൊളിക്കുന്നതോടെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത് .