കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള അനുമതി പിൻവലിക്കണം എന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്.കഞ്ചിക്കോട് ബ്രൂവറി ലൈസൻസ് നൽകാനുള്ള മന്ത്രിസഭാ തീരുമാനം ജനവഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി അവതരിപ്പിച്ച പ്രകടന പത്രികയില്‍ മദ്യനയം സംബന്ധിച്ച് വാഗ്ദാനങ്ങൾ നിരന്തരമായി ലംഘിച്ചുകൊണ്ടിരിക്കുകണെന്നും സുധീരൻ കുറ്റപ്പെടുത്തി.
കൂടാതെ സമൂഹത്തെയും തലമുറകളെയും സര്‍വ്വ നാശത്തിലേയ്ക്കു നയിക്കുന്ന മദ്യത്തിന്റെയും മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും ആപല്‍ക്കരമായ വ്യാപനം അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
കൂടാതെ ഇടതുമുന്നണി അധികാരത്തില്‍ വരുന്നതിനുമുമ്പ് കേവലം 29 ബാറുകള്‍ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ ആയിരത്തില്‍ കവിഞ്ഞിരിക്കുന്നു മറ്റുതലങ്ങളിലുള്ള മദ്യശാലകള്‍ക്ക് പുറമെയാണിതെന്നും ബാറുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും സര്‍ക്കാരിന്റെ ഔദ്യോഗിക തലത്തില്‍ വ്യക്തമാക്കപ്പെടുന്നതില്ല എന്നും വി എം സുധീരൻ പറഞ്ഞു