റിയാദ്: സൗദി അറേബ്യയില്‍ ഇത്തവണ തണുപ്പിന് കാഠിന്യം കുറവായിരിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തണ്ണുപ്പിന് ഇത്തവണ കാഠിന്യം കുറവായിരിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസ്സൈന്‍ അല്‍ ഖത്താനി അറിയിച്ചത്. ഡിസംബര്‍ മുതല്‍ ജനുവരി അവസാനം വരെ സൗദി തണുപ്പ് കാലത്തിലേക്ക് നീങ്ങുകയാണ്.
ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനം സൗദിയെയും ബാധിക്കുന്നുണ്ട്. അതിനാല്‍ തണുപ്പിന് പകരം രാജ്യത്തിന്റെ മക്ക ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ പ്രവിശ്യ ഉള്‍പ്പെടെ പലഭാഗത്തും ചൂട് തുടരുകയാണ്. ശക്തമായ തണുപ്പിലേക്ക് നീങ്ങുക. റിയാദ്, മദീന, തബൂക്ക് മേഖലകളില്‍ കാലാവസ്ഥ ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്.